ഇത് അയാളുടെ കാലമല്ലേ..
ഇത് അയാളുടെ കാലമല്ലേ..
ഓരോ ഇന്ത്യൻ ടീം പ്രഖ്യാപിക്കുമ്പോഴും അശോക് കുമാർ യാദവ് തന്റെ മകനെ വിളിച്ചു സങ്കടത്തോടെ ഒരു കാര്യം അറിയിക്കുമായിരുന്നു. ഈ തവണയും ഇല്ല മോനെ എന്നാ ആ വാക്കുകൾ അയാളുടെ ആ മകനെ നിരാശനാക്കിയിരുന്നോ.ഇല്ല, കാരണം ആരെക്കാൾ നന്നായി തന്റെ മകൻ അറിയമായിരുന്നു എല്ലാത്തിന്റെയും പരിധി ആകാശമാണ്.
എന്നാൽ ഇന്ന് അതെ മകൻ വേണ്ടി ആരാധകർ ആർത്തു വിളിക്കുന്നത് ഇങ്ങനെയാണ്
"Sky is not the limit"
ഈ ഒരു പതിറ്റാണ്ടിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഇത്രയേറെ അവഗണന നേരിട്ട വേറെ ഒരു താരമുണ്ട്.അയാൾ ഒരു മുംബൈകാരനും അവിടുത്തെ ആഭ്യന്തര ടീമിന്റെ ക്യാപ്റ്റനുമായിരിക്കെ ഒരു ലോബിയും അയാളുടെ സഹായത്തിന് എത്തിയിരുന്നില്ല.അയാൾ ഇന്ന് എവിടെ എത്തി നിൽക്കുന്ന അത് എല്ലാം അയാൾ ഒറ്റക്ക് നേടിയതാണ്.
അയാൾക്ക് ഒരു ഗോഡ് ഫാദറും ഉണ്ടായിരുന്നില്ല.അയാൾക്ക് വേണ്ടി വാദിക്കാൻ ആരാധക കൂട്ടങ്ങൾ ഉണ്ടായിരുന്നോ. ഉറപ്പില്ല,എന്നാൽ പണ്ട് ആരോ എവിടെയോ പറഞ്ഞത് പോലെ. ഇൻസൾട്ട്, അവഗണന അത് ഒരു ഇൻവെസ്റ്റ്മെന്റാക്കി തന്നെയാണ് അയാൾ തന്റെ ജൈത്രയാത്ര മുന്നോട്ട് നയിച്ചത്.
തന്നെ ഏല്പിച്ച ഉത്തരവാദിത്തം പൂർണ മനസ്സോടെ പൂർത്തിയാക്കുന്ന എബ്രഹാം ബെഞ്ഞാമിൻ ഡി വില്ലയേഴ്‌സിനെ കണ്ടിട്ടില്ലേ . അതെ, mr.360, ഇന്ന് ഞങ്ങൾ ഓരോ ഭാരതീയരും ലോകത്തോട് വിളിച്ചു പറയും ഞങ്ങൾക്കും ഉണ്ട് ഒരു 360. ഇന്ത്യൻ 360, സൂര്യകുമാർ യാദവ്.
ബാബർ അസത്തിന് കഴിഞ്ഞ മൂന്നു കൊല്ലമായി ഒരു ഭീഷണിയും ആരും ഉയർത്താതെ ഇരുന്ന എടുത്തേക്ക് അയാൾ കൂറ്റൻ ഷോട്ടുകൾ കൊണ്ടും കേറി വന്നത് വെറുതെയല്ല. ഞങ്ങളുടെ സൂര്യ നിങ്ങളുടെ സ്ഥാനം തെറിപ്പിക്കും ബാബർ.അതിന് വേണ്ടി തന്നെയാണ് ഞങ്ങൾ ഓരോ ആരാധകരും കാത്തിരിക്കുന്നത്. അയാൾക്ക് അത് സാധിക്കുക തന്നെ ചെയ്യും. കാരണം ഇത് അയാളുടെ കാലമല്ലേ.
Our Whatsapp Group